ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

അറിയിപ്പുകൾ

കെ.പി.രാമനുണ്ണി മലയാളസര്‍വകലാശാല അഡ്ജങ്റ്റ്  ഫാക്കല്‍റ്റി

കെ.പി.രാമനുണ്ണി മലയാളസര്‍വകലാശാല അഡ്ജങ്റ്റ്  ഫാക്കല്‍റ്റി

തിരൂര്‍: മലയാളസര്‍വകലാശാല അഡ്ജങ്റ്റ് ഫാക്കല്‍റ്റിയായി പ്രമുഖ സാഹിത്യകാരന്‍  കെ.പി. രാമനുണ്ണിയെ  നിയമിച്ചു. സവിശേഷ വിജ്ഞാനമണ്ഡലങ്ങളിലുള്ള പ്രഗല്‍ഭമതികളുടെ സേവനം ഉന്നതവിദ്യാഭ്യാസ രംഗത്ത് പ്രയോജനപ്പെടുത്താനുള്ള യുജിസിയുടെ നയത്തിന്‍റെയും ഉന്നതവിദ്യാഭ്യാസ വകുപ്പിന്‍റെയും നിര്‍ദ്ദേശത്തിന്‍റെ ഭാഗമായാണ് സര്‍വകലാശാലകളില്‍ അഡ്ജങ്റ്റ് ഫാക്കല്‍റ്റിയുടെ  നിയമനം.

കേരളത്തില്‍ സര്‍ഗാത്മകരചനയ്ക്ക് പ്രത്യേകം കോഴ്സുള്ള ഒരേയൊരു സര്‍വകലാശാലയായ മലയാളസര്‍വകലാശാലയില്‍ സാഹിത്യരചന വിഭാഗത്തിലായാണ്  നിയമനം .  യുജിസി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് സര്‍ഗാത്മകരചനയില്‍ അഡ്ജങ്റ്റ് ഫാക്കല്‍റ്റിയായി നിയമിക്കപ്പെടുന്ന ആദ്യത്തെ എഴുത്തുകാരനാണ് കെ.പി. രാമനുണ്ണി.