ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

കിളിക്കുടം പദ്ധതിയ്ക്ക് തുടക്കമായി

കിളിക്കുടം പദ്ധതിയ്ക്ക് തുടക്കമായി

കൊടിയ വേനലിനെ അതിജീവിക്കാന്‍ കിളികള്‍ക്ക് വെള്ളം നല്‍കുന്ന കിളിക്കുടം പദ്ധതിയ്ക്ക് മലയാളസര്‍വകലാശാലയില്‍ തുടക്കമായി. വരാനിരിക്കുന്ന ചുട്ടുപൊള്ളുന്ന വേനലിനെ അതിജീവിക്കാന്‍ മനുഷ്യന്‍ മാര്‍ഗങ്ങള്‍ തേടുമ്പോള്‍ ഒരു തുള്ളി ദാഹജലത്തിനായി നെട്ടോട്ടം പറക്കുന്ന കിളികള്‍ക്കുവേണ്ടി ഒരു കുടം ജലം കരുതുകയാണിവിടെ. പരിസ്ഥിതിപഠനവിഭാഗത്തിന്‍റെയും എന്‍.എസ്.എസിന്‍റെയും ആഭിമുഖ്യത്തിലാണ് കിളിക്കുടം പദ്ധതിയ്ക്ക് തുടക്കമായത്. പദ്ധതിയുടെ ഉദ്ഘാടനം വൈസ്ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍ നിര്‍വഹിച്ചു. പദ്ധതിയുടെ ഭാഗമായി കാമ്പസിന്‍റെ വിവിധഭാഗങ്ങളിലായി ആറോളം ചട്ടികളില്‍ കിളിക്കുടം നിര്‍മിച്ചിട്ടുണ്ട്. പരിപാടിയില്‍ ലോക ജലദിനത്തോടനുബന്ധിച്ച് നടന്ന ക്വിസ്, ചിത്രരചന മത്സരവിജയികള്‍ക്ക് സമ്മാനം നല്‍കി. എന്‍.എസ്.എസ് യൂണിറ്റ് കോ-ഓര്‍ഡിനേറ്റര്‍മാരായ ഡോ.ആര്‍ ധന്യ, ഡോ. മഞ്ജുഷ ആര്‍. വര്‍മ യൂണിറ്റ് സെക്രട്ടറിമാരായ കെ. ഹര്‍ഷ, അതുല്യ എന്നിവര്‍ സംസാരിച്ചു.