ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

അറിയിപ്പുകൾ

കായിക ക്ഷമതാ ശില്പശാല സംഘടിപ്പിച്ചു

കായിക ക്ഷമതാ ശില്പശാല സംഘടിപ്പിച്ചു

തിരൂര്‍: തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയുടെ ഐ.ക്യൂ.എ.സി. വിഭാഗത്തിന്‍റെയും ജെന്‍റര്‍ ജെസ്റ്റിസ് ഫോറത്തിന്‍റെയും ആഭിമുഖ്യത്തില്‍ കായിക ക്ഷമതാ ശില്പശാല സംഘടിപ്പിച്ചു. ശില്പശാലയുടെ ഉദ്ഘാടനം രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് ഡോ.പി.എം. റെജിമോന്‍ നിര്‍വഹിച്ചു. അന്താരാഷ്ട്ര കായിക പരിശീലന പാഠ്യപദ്ധതിക്കനുസൃതമായ സൂമ്പ, യോഗ, എയ്റോബിക്സ് എന്നിവയ്ക്ക് പ്രത്യേക പ്രാധാന്യം കൊടുത്തു കൊണ്ടാണ് ശില്പശാല സംഘടിപ്പിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് കായിക വിദ്യാഭ്യാസ മേധാവി ഡോ.ബിജുവിന്‍റെ നേതൃത്വത്തില്‍ ഡോ. രേഖ ജോസ്, ഷിജു കുമാര്‍, അനൂപ്, നവീന്‍, സുബീഷ് കുമാര്‍, ശ്രീജിത്ത്, ജെ.എസ്. ഗോപന്‍, സഗുണന്‍ എന്നിവര്‍ അടങ്ങുന്ന സംഘമാണ് ഏകദിന പരിശീലന പരിപാടിക്ക് നേതൃത്വം നല്‍കിയത്. പരിപാടിയില്‍ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും പങ്കെടുത്തു.