ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

അറിയിപ്പുകൾ

അന്താരാഷ്ട്ര ഫോക്ക്ലോര്‍ സമ്മേളനം ഇന്ന് (15.03.19) മുതല്‍ മലയാളസര്‍വകലാശാലയില്‍

അന്താരാഷ്ട്ര ഫോക്ക്ലോര്‍ സമ്മേളനം ഇന്ന് (15.03.19) മുതല്‍ മലയാളസര്‍വകലാശാലയില്‍

തിരൂര്‍: അഖിലേന്ത്യ ഫോക്ക്ലോര്‍ അക്കാദമിയുടെയും നേപ്പാള്‍ ഫേക്ക്ലോര്‍ സൊസൈറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍  2019 മാര്‍ച്ച് 15 മുതല്‍ 17വരെ നടത്തുന്ന  അന്താരാഷ്ട്ര ഫോക്ക്ലോര്‍ സമ്മേളനത്തിന്  നാളെ തുടക്കമാകും.മലയാള സര്‍വകലാശാലയിലെ മാധ്യമപഠനവിഭാഗമാണ് സമ്മേളത്തിന് ആതിഥേയത്വം വഹിക്കുന്നത്. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ വിവിധ വേദികളിലായി മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നട തുടങ്ങിയ നാലു ഭാഷകളില്‍ പ്രബന്ധാവതരണം ഉണ്ടായിരിക്കുന്നതാണ്. രാവിലെ 10 മണിക്ക് നടക്കുന്ന സമ്മേളനത്തിന്‍റെ ഉദ്ഘാടനം വൈസ്ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍ നിര്‍വഹിക്കും. രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് ഡോ.ടി. അനിതകുമാരിയുടെ ആദ്ധ്യക്ഷതയില്‍ നടക്കുന്ന പരിപാടിയില്‍ പ്രൊഫ. ടി. ബ്രഹ്മാനന്ദം മുഖ്യപ്രഭാഷണം നിര്‍വഹിക്കും. ഡോ.ചിത്രഭാനു, കെ.വി.ശശി, നന്ദുരാജ് എന്നിവര്‍ സംസാരിക്കും.