Malayalam University Malayalam University


 

സംയുക്ത പ്രൊജെക്ടുകൾ

ട്യൂബിംഗനില്‍ ഗുണ്ടര്‍ട്ട് ചെയര്‍ നിലവില്‍ വന്നു.
tubingen

 

ട്യൂബിംഗന്‍ സര്‍വകലാശാലയില്‍ മലയാളസര്‍വകലാശാല സ്ഥാപിച്ച ഹെര്‍മന്‍ ഗുണ്ടര്‍ട്ട് ചെയര്‍ ഒക്ടോബര്‍ 9 ന് ഔപചാരികമായി നിലവില്‍ വന്നു. ട്യൂബിംഗനില്‍ നടന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ശ്രീ കെ. ജയകുമാറും ഗുണ്ടര്‍ട്ട് ചെയര്‍ പ്രൊഫസര്‍ ഡോ. സ്‌കറിയ സക്കറിയയും സംബന്ധിച്ചു. ജര്‍മനിയിലും മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലും നിന്ന് നൂറോളം മലയാളികള്‍ സംബന്ധിച്ച ചടങ്ങില്‍ ട്യൂബിംഗന്‍ സര്‍വകലാശാല വൈസ് പ്രസിഡണ്ട് പ്രൊഫ. കരിന്‍ അമോസ് എന്നിവര്‍ പങ്കെടുത്തു. മോഹിനിയാട്ടം, കളരിപ്പയറ്റ് തുടങ്ങിയവയും അവതരിപ്പിക്കപ്പെട്ടു. തുടര്‍ന്ന് പ്രവാസികളും മലയാളഭാഷയും എന്ന വിഷയത്തെപ്പറ്റി രണ്ടു ദിവസത്തെ സെമിനാറും നടന്നു. ഗുണ്ടര്‍ട്ട് ആര്‍ക്കൈവ്‌സ് ഈ ദിവസങ്ങളില്‍ പ്രത്യേകമായി പ്രദര്‍ശിപ്പിക്കപ്പെട്ടു.

ട്യൂബിംഗനില്‍ നിന്ന് മൂന്ന് വിദ്യാര്‍ത്ഥിനികള്‍ മലയാളഭാഷയും കേരളീയ സംസ്‌കാരവുമായി പരിചയപ്പെടാനായി 2016 മാര്‍ച്ച് മാസം മലയാളസര്‍വകലാശാലയില്‍ ചെലവഴിച്ചു.

tubingen3

ജേര്‍ണലിസം വിദ്യാര്‍ത്ഥികള്‍ ജര്‍മനിയില്‍
tubingen2

ജര്‍മനിയിലെ ട്യൂബിംഗന്‍ യൂണിവേഴ്‌സിറ്റിയുടെ സ്‌കോളര്‍ഷിപ്പില്‍ മലയാളസര്‍വകലാശാലയിലെ മൂന്ന് വിദ്യാര്‍ത്ഥിനികള്‍ ജര്‍മനിയിലെത്തി. ഇരു സര്‍വകലാശാലകളും ചേര്‍ന്നൊരുക്കിയ വിദ്യാര്‍ത്ഥി വിനിമയ പരിപാടിയുടെ ഭാഗമായിട്ടാണ് മാധ്യമപഠന വിഭാഗത്തിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥികളായ കെ. ആതിര, പി. സന്ധ്യാ ആനന്ദ്, സി.എ. അര്‍ച്ചന എന്നീ വിദ്യാര്‍ത്ഥിനികള്‍ ഒരുമാസക്കാലത്തെ ഭാഷാ-മാധ്യമ പഠനങ്ങള്‍ക്കാ യി ജര്‍മനിയിലേക്ക് പോയത്. ഇവരുടെ പഠനം, യാത്ര, താമസം, ഭക്ഷണം തുടങ്ങിയ ചെലവുകള്‍ ട്യൂബിംഗന്‍ സര്‍വകലാശാല വഹിക്കും. ട്യൂബിംഗന്‍ സര്‍വകലാശാലയുടെ ജര്‍മന്‍ അക്കാദമിക് എക്‌സ്‌ചേഞ്ച് സര്‍വീസ് സ്‌കോളര്‍ഷിപ്പിന് കീഴിലാണ് പഠനം.

gundert

ഗുണ്ടര്‍ട്ട് ചെയറിന്റെ ആഭിമുഖ്യത്തില്‍ ‘ഗുണ്ടര്‍ട്ടും കേരളവും’ എന്ന ബൃഹദ്പുസ്തകം പ്രൊഫ. സ്‌കറിയ സക്കറിയ എഡിറ്റ് ചെയ്ത് സര്‍വകലാശാല പ്രസിദ്ധീകരിച്ചു.