Malayalam University Malayalam University


 

ഭരണസംവിധാനം

മലയാളസര്‍വകലാശാലയുടെ ഭരണാധികാരം പൊതുസഭയിലും നിര്‍വാഹക സമിതിയിലും നിക്ഷിപ്തമാണ്. പൊതുസഭ സര്‍വകലാശാലയുടെ പരമോന്നത അധികാരസഭയും നിര്‍വാഹക സമിതി സര്‍വകലാശാലയുടെ പൊതുവായ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടവും നിയന്ത്രണവുമുള്ള സമിതിയുമാണ്. നിയമത്തിനും സ്റ്റാറ്റ്യൂട്ടുകള്‍ക്കും വിധേയമായി ഭരണപരവും അക്കാദമികവുമായ തീരുമാനങ്ങള്‍ കൈക്കൊള്ളാനുള്ള അധികാരം നിര്‍വാഹക സമിതിക്കുണ്ട്. അക്കാദമിക് കാര്യങ്ങളുടെ മേലുള്ള നിയന്ത്രണവും മേല്‍നോട്ടവും അക്കാദമിക് കൗണ്‍സിലിന്‍റെ ഉത്തരവാദിത്തമാണ്. സര്‍വകലാശാലയുടെ പൊതുവായ അക്കാദമിക് മികവ് ഉറപ്പു വരുത്തുകയെന്നതും അക്കാദമിക് കൗണ്‍സിലിന്‍റെ ചുമതലയാണ്.

പി. സദാശിവംശ്രീ. ജസ്റ്റിസ് പി. സദാശിവം ചാന്‍സലര്‍ 

ചാന്‍സലര്‍

കേരള ഗവര്‍ണറാണ് മലയാള സര്‍വകലാശാലയുടെ ചാന്‍സലര്‍. പൊതുസഭയുടെ യോഗങ്ങളിലും ബിരുദദാനച്ചടങ്ങുകളിലുംഅധ്യക്ഷത വഹിക്കുക ചാന്‍സലര്‍ ആയിരിക്കും.

ravindranathപ്രൊഫ. സി. രവീന്ദ്രനാഥ്‌പ്രൊ ചാന്‍സലര്‍ . 

പ്രൊ ചാന്‍സലര്‍

വിദ്യാഭ്യാസ വകുപ്പിന്‍റെ ചുമതലയുള്ള മന്ത്രി സര്‍വകലാശാലയുടെ പ്രൊ ചാന്‍സലര്‍ ആയിരിക്കും.ചാന്‍സലറുടെ അഭാവത്തില്‍ പ്രൊ ചാന്‍സലര്‍ക്ക് ചാന്‍സലറുടെ അധികാരം വിനിയോഗിക്കാം.

k-jayakumarശ്രീ. കെ ജയകുമാര്‍. വൈസ് ചാന്‍സലര്‍.

വൈസ് ചാന്‍സലര്‍

സര്‍വകലാശാലയുടെ പ്രധാന നിര്‍വാഹക ഉദ്യോഗസ്ഥനും അക്കാദമിക് അധ്യക്ഷനും നിര്‍വാഹക സമിതി, അക്കാദമിക് കൗണ്‍സില്‍ തുടങ്ങിയ സമിതികളുടെ  അധ്യക്ഷനുമാണ് വൈസ് ചാന്‍സലര്‍. സര്‍വകലാശാലയുടെ ഭരണനിര്‍വഹണത്തിന്‍റെ ഉത്തരവാദിത്തം വൈസ് ചാന്‍സലര്‍ക്കാണ്.മലയാള സര്‍വകലാശാലയില്‍ ഇപ്പോള്‍ ഒരു രജിസ്ട്രാര്‍-ഇന്‍-ചാര്‍ജ്, അക്കൗണ്ട്സ് ഓഫീസര്‍, അട്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എന്നിവര്‍ പ്രവര്‍ത്തിക്കുന്നു കൂടാതെ ഒരു ലൈബ്രറി കണ്‍സല്‍ട്ടന്‍റ്, എഡിറ്റോറിയല്‍ കണ്‍സല്‍ട്ടന്‍റ്, മീഡിയ കണ്‍സല്‍ട്ടന്‍റ് എന്നിവരുമുണ്ട്.