Malayalam University Malayalam University


 

ദര്‍ശനം

കേരളത്തിന്റെ ഭാഷ, സാഹിത്യം, കലകള്‍, മറ്റ് സാംസ്കാരിക ആവിഷ്കാരങ്ങള്‍, ബൗദ്ധികപാരമ്പര്യങ്ങള്‍ എന്നിവ മനസ്സിലാക്കാനും ജന ജീവിതത്തെക്കുറിച്ച് ആഴത്തില്‍ പഠിക്കാനും, പുതിയ പരിപ്രേക്ഷ്യങ്ങള്‍ ആവിഷ്കരിക്കാനും അവബോധം സൃഷ്ട്ടിച്ചും, ഈ അറിവുകളെ വര്‍ത്തമാനകാലവുമായി ബന്ധിപ്പിക്കുവാനുമുള്ള ആശയങ്ങള്‍ കണ്ടെത്താനും, നിരന്തരം നിരീക്ഷിക്കാനും അവയുടെ സങ്കീര്‍ണതകള്‍ വിലയിരുത്താനും, മലയാളഭാഷയേയും കേരളത്തിന്റെ സാംസ്കാരിക-ബൗദ്ധിക രംഗങ്ങളെയും ഭാവിയിലെ വെല്ലുവിളികള്‍ എറ്റെടുക്കുന്നതിന് സജ്ജീകരിക്കാനുമായി പ്രവര്‍ത്തിക്കുന്ന മികവിന്റെ കേന്ദ്രമായിരിക്കണം തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല.

ദൗത്യം

  • മലയാള ഭാഷയുടെയും സാഹിത്യത്തിന്‍റെയും സംസ്കാരത്തിന്റെയും, കേരളീയമായ ജ്ഞാനധാരകളുടെയും പഠനത്തിനും സംവര്‍ദ്ധനത്തിനും പ്രത്യക്ഷമായും പരോക്ഷമായും ഉതകുന്ന പഠനകോഴ്സുകള്‍ നടത്തുകയും ഗവേഷണങ്ങള്‍ ഏറ്റെടുക്കുകയും ചെയ്യുക
  • ഏത് വൈജ്ഞാനിക മേഖലയിലെയും അറിവുകള്‍ കൈകാര്യം ചെയ്യുന്നതിന് മലയാള ഭാഷയെ സജ്ജമാക്കുകയും, മലയാള ഭാഷയില്‍ പുതിയ ജ്ഞാനോല്‍പാദനം നടത്തുകയും ചെയ്യുന്ന കര്‍മ പരിപാടികളും പദ്ധതികളും ഏറ്റെടുക്കുക.
  • കേരളത്തിന്റെ സാംസ്കാരിക പൈതൃകം പരിരക്ഷിക്കുന്നതിനു വേണ്ട പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുകയും ഡിജിറ്റല്‍ ലൈബ്രറി, പുരാരേഖാലയം, മ്യൂസിയം തുടങ്ങിയവ സ്ഥാപിക്കുകയും ചെയ്യുക.
  • കേരളത്തിന്റെ വൈവിധ്യപൂര്‍ണമായ സാംസ്കാരിക ആവിഷ്കാരങ്ങള്‍ക്കും മലയാളഭാഷക്കും സാഹിത്യത്തിനും അര്‍ഹമായ സ്ഥാനവും കീര്‍ത്തിയും ആഗോള അംഗീകാരവും നേടിയെടുക്കുന്നതിനുള്ള കര്‍മ പരിപാടികള്‍ ഏറ്റെടുക്കുക.