മലയാളസര്‍വകലാശാല: എം.ഫില്‍ പിഎച്ഛ്.ഡി പ്രവേശന പരീക്ഷ ഡിസംബര്‍ 16 ന്

മലയാളസര്‍വകലാശാല: എം.ഫില്‍ പിഎച്ഛ്.ഡി പ്രവേശന പരീക്ഷ ഡിസംബര്‍ 16 ന്

മലയാളസര്‍വകലാശാലയില്‍ 2017 – 18 അദ്ധ്യയനവര്‍ഷം ആരംഭിക്കുന്ന എം.ഫില്‍, പിഎച്ഛ്.ഡി കോഴ്സുകളിലേക്കുള്ള പ്രവേശനപരീക്ഷ ഡിസംബര്‍ 16 ന് രാവിലെ 10 മണിക്ക് സര്‍വകലാശാല കാമ്പസില്‍ നടക്കും. ഓണ്‍ലൈനായി അപേക്ഷിച്ചവര്‍ക്ക് ഇമെയിലും, തപാലിലും നേരിട്ട് അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് തപാലിലും ഹാള്‍ടിക്കറ്റുകള്‍ അയച്ചിട്ടുണ്ട്. അഥവാ ഹാള്‍ടിക്കറ്റ് ലഭിക്കാത്തവര്‍ക്ക് കാലത്ത് ഒമ്പതു മണിക്ക് കാമ്പസിലെത്തി ഹാള്‍ടിക്കറ്റിന്‍റെ പകര്‍പ്പ് കൈപ്പറ്റാവുന്നതാണ്.